പ്രീമിയർ ചെസ്സ് അക്കാദമിയും ചെസ്സ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന ചെസ്സ് മത്സരം ജൂലൈ 20ന്

 



കണ്ണൂർ:കേരള ചെസ്സിന്റെ ചരിത്രത്തിലാദ്യമായി.  തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 14 ജില്ലകളിലും ജൂലൈ  20 ഞായറാഴ്ച ചെസ്സ്ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 15 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ളതാണ് ടൂർണമെന്റ്.

പ്രീമിയർ ചെസ്സ് അക്കാദമിയും ചെസ്സ് കേരളയും സംയുക്തമായാണ് ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.അണ്ടർ 15,അണ്ടർ 12,അണ്ടർ 9 കാറ്റഗറികളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 1മുതൽ 5 സ്ഥാനം വരെ ട്രോഫിയും സർട്ടിഫിക്കറ്റും നൽകുന്നു. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും മെഡലും സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. 

പാട്യം ഗോപാലൻ സ്മാരക ഓഡിറ്റോറിയം, തരുവണത്തെരു യുപി സ്കൂൾ (കതിരുർ ) എന്നിവിടങ്ങളിൽ വെച്ച് രാവിലെ 9. 30 ന് ടൂർണമെന്റ് ആരംഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 കുട്ടികൾക്ക് മാത്രമാണ് ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിക്കുക. കേരളത്തിലെ 14 ജില്ലകളിലും 15 വയസ്സിൽ താഴെയുള്ള 2800 കുട്ടികളാണ് ഒരേസമയം ഈ ചെസ്സ് ടൂർണ്ണ മെന്റിൽ മത്സരിക്കുന്നത്.

പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയതി 17/07/2025 ആണ്

രെജിസ്ട്രേഷൻ ഫീസ് Rs. 99

ഫോൺ no. 9846879986

9388775570

Post a Comment

0 Comments