കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടലിലൂടെ ഇടുക്കി സ്വദേശിനിക്ക് മോചനം; കുവൈത്തിൽ ഏജൻസിയുടെ ചതിയിൽ തടവിലായ ജാസ്മിൻ തിരിച്ചെത്തി



ഇടുക്കി: കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടലിലൂടെ മലയാളി വീട്ടമ്മയ്‌ക്ക് മോചനം. ഏജൻസിയുടെ ചതിയിൽ പെട്ട് കുവൈത്തിൽ തടവിലായ ഇടുക്കി ബാലൻ സിറ്റി സ്വദേശിനി ജാസ്മിനാണ് നാട്ടിൽ തിരിച്ചെത്തിയത്. സുഹൃത്ത് ലിഷാ ജോസഫാണ് ജാസ്മിന്റെ ​ദുരിതം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

മാർച്ച് 24 നാണ് വീട്ടുജോലിക്കായി ജാസ്മിൻ കുവൈറ്റിലേക്ക് പോയത്. ഭർത്താവിന്റെ മരണത്തെ തുടർന്നുണ്ടായ 12 ലക്ഷം രൂപയുടെ കടബാധ്യത തീർക്കുകയായിരുന്നു ലക്ഷ്യം. കണ്ണൂർ സ്വദേശിയായ മൻസൂറാണ് വിസ നൽകിയത്.എന്നാൽ ജാസ്മിനെ കാത്തിരുന്നത് ​ദുരിതങ്ങളായിരുന്നു. കഠിനമായി ജോലി ചെയ്യിപ്പിച്ച വീട്ടുടമസ്ഥൻ ഭക്ഷണം പോലും കഴിക്കാൻ നൽകിയില്ല. കൂടാതെ കടുത്ത മാനസിക പീഡനവും. ഇതെോടെ വീട്ടിൽ നിന്നും മാറ്റണമെന്ന് ജാസ്മിൻ എജന്റിനോട് നിരന്തരം ആവശ്യപ്പെട്ടു. ഇതോടെ ഏജന്റ് ആ വീട്ടിൽ നിന്നും ജൂൺ 12 ന് എജൻസിയുടെ ഓഫീസിൽ എത്തിച്ചു. ഇവിടെ 17 ദിവസത്തോളം ജാസ്മിനെ പൂട്ടിയിട്ടു. ഏഴാം നിലയിലെ ഇടു ങ്ങിയ മുറിയിൽ വിദേശ വനിതകൾ അടക്കം നിരവധി പേരുണ്ടെന്നും ഭക്ഷണം പോലും നൽകിയില്ലെന്നും ജാസ്മിൻ പറഞ്ഞു.



Post a Comment

0 Comments