ആലപ്പുഴയിൽ ഇരുചക്രവാഹനത്തിൽ പോകുന്നതിനിടെ ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് അധ്യാപകന് പരിക്ക്

 

ആലപ്പുഴ: ആലപ്പുഴയിൽ ഇരുചക്രവാഹനത്തിൽ സ്കൂളിലേക്ക് പോകുകയായിരുന്ന അധ്യാപകന് കേബിള്‍ പൊട്ടിവീണ് പരിക്കേറ്റു. ലജ്നത്ത് എൽപി സ്കൂളിലെ അധ്യാപകൻ കോട്ടയം കങ്ങഴ സ്വദേശി സജാദ് റഹ്മാൻ (25) ആണ് അപകടത്തിൽ പരിക്കേറ്റത്. അധ്യാപകൻ്റെ കഴുത്തിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം നടന്നത്

ചുങ്കത്ത് അധ്യാപകൻ താമസിക്കുന്ന സ്ഥലത്ത് നിന്ന് സ്കൂളിലേക്ക് ബൈക്കിൽ പോകുന്നതിനിടെ പാസ്പോർട്ട് ഓഫീസിന് സമീപത്തെത്തിയപ്പോൾ ഇന്റർനെറ്റ് കേബിൾ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട് ബൈക്കിൽ നിന്ന് താഴെ വീണ സജാദിനെ പിന്നിലെ വാഹനത്തിലെത്തിയ സിവിൽ സ്റ്റേഷൻ വാർഡ് കൗൺസിലർ സിമി ഷാഫിഖാനാണ് ആശുപത്രിയിലെത്തിച്ചത്.

Post a Comment

0 Comments