പാലക്കാട്: കഞ്ചിക്കോട്ടെ ഒയാസിസ് മദ്യ നിർമ്മാണ ശാലക്ക് അനുമതി നൽകിയതിനിതിരെ സിപിഐ. പാലക്കാട് ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോർട്ടിലാണ് വിമർശനം.
ഓയസിസ് ബ്രൂവറി തുടങ്ങിയാൽ കുടിവെള്ളത്തിനും കൃഷിക്കും പ്രതിസന്ധി സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം നെല്ല് സംഭരിച്ച പണം വിതരണം ചെയ്യുന്നതിൽ കാലതാമസം ഒഴിവാക്കണം, നെല്ലിന്റെ സംസ്ഥാന സർക്കാർ വിഹിതം കൂട്ടണമെന്നും രാഷ്ട്രീയ റിപ്പോർട്ടിൽ പറയുന്നു.
ബ്രൂവറി സ്ഥാപിക്കുന്നത് കുടിവെള്ള പ്രശ്നമുണ്ടാക്കുമെന്ന വാദം മുഖ്യമന്ത്രിയും സിപിഎമ്മും നേരത്തേ തള്ളിയിരുന്നു. നിയമസഭയിൽ പ്രതിപക്ഷത്തിനുള്ള മറുപടിയായാണ് കുടിവെളള പ്രശ്നമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
അതേസമയം പാലക്കാട് മദ്യ നിർമാണ കമ്പനി സ്ഥാപിക്കുന്നതിൽ എതിർപ്പ് പരസ്യമാക്കി നേരത്തെ സിപിഐ മുഖപത്രത്തിൽ ലേഖനം വന്നിരുന്നു . ബ്രൂവറി പ്ലാന്‍റ് കൃഷിക്കാരിലും കർഷക തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കിയെന്നായിരുന്നു വിമർശനം. സംസ്ഥാന താൽപര്യത്തിന് നിരക്കാത്ത പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു. പാർട്ടി ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരിയുടേതാണ് ലേഖനം.
0 Comments