അടക്കാത്തോട് വെണ്ടേയ്ക്കുംചാലിൽ വീട്ടിൽ കെട്ടിയിരുന്ന നായയെ വന്യജീവി കടിച്ചു കൊണ്ടുപോയി, കടുവ എന്ന സംശയത്തിൽ പ്രദേശവാസികൾ

 


കേളകം: കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് വെണ്ടേയ്ക്കുംചാലിൽ പുത്തൻപുരയ്ക്കൽ രഘുവിന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന നായയെ വന്യ ജീവി കടിച്ചു കൊണ്ടുപോയി.ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ കെട്ടിയിരുന്ന നായയാണ് വന്യജീവി കടിച്ചുകൊണ്ട് പോയതായി പറയുന്നത്. പുലിയോ , കടുവയോ ആകാമെന്നാണ് വനംവകുപ്പ് സംശയിക്കുന്നത് -എന്നാൽ ഇത് കടുവ ആണെന്നാണ് വീട്ടുകാരും പ്രദേശവാസികളും പറയുന്നത്. വനം വകുപ്പ് പ്രദേശത്ത് പരിശോധന നടത്തുകയും ക്യാമറ ട്രാപ്പ് സ്ഥാപിക്കുകയും ചെയ്തു.മുൻപ് ഈ പ്രദേശത്ത് പുലിയുടെയും കടുവയുടെയും സാന്നിധ്യം ഉണ്ടായിരുന്നു.

Post a Comment

0 Comments