ജനവാസ മേഖലയിൽ നിന്ന് പിടികൂടിയ കാട്ടുപന്നികളെ ആറളം വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം



കേളകം: ചെട്ടിയാംപറമ്പ് പാറത്തോട്ടിൽ കൃഷിയിടത്തിൽ നിന്നും പിടികൂടിയ കാട്ടു പന്നിക്കുഞ്ഞുങ്ങളെ ആറളം വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടതിൽ പ്രദേശവാസികളിൽ ശക്തമായ പ്രതിഷേധം.ഞായറാഴ്ച രാവിലെയാണ് പാറത്തോട് നിന്ന് 4 കാട്ടുപന്നി കുഞ്ഞുങ്ങളെ പിടികൂടിയത്. കാട്ടുപന്നി കുഞ്ഞുങ്ങളെ കണ്ടെത്തിയതോടെ പ്രദേശവാസികൾ വനം വകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പിന്റെ താൽക്കാലിക വാച്ചർ തോമസ് കണിയാംഞ്ഞാലിൽ എത്തി പന്നികളെ പിടികൂടി  മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ സൂക്ഷിച്ച പന്നിക്കുഞ്ഞുങ്ങളെ പിന്നീട് ആറളം വന്യജീവി സങ്കേതത്തിൽ തുറന്നു വിടുകയായിരുന്നു .

 ജനവാസ മേഖലയിലെത്തുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലണമെന്ന് സർക്കാർ ഉത്തരവ് നിലനിൽക്കുകയാണ് വനം വകുപ്പ് പഞ്ചായത്ത് അധികൃതരെ അറിയിക്കാതെ ഇത്തരത്തിൽ ഒരു നടപടിയെടുത്തത്. പഞ്ചായത്ത് പ്രസിഡണ്ട്

ഹോണററി വൈൽഡ് ലൈഫ് വാർഡൻ ആയിരിക്കെ മേഖലയിൽ എത്തുന്ന കാട്ടുപന്നികളെ ഉൽമൂലനം ചെയ്യാനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റിൽ മാത്രമാണ്. പഞ്ചായത്ത് അധികൃതരെ അറിയിക്കാതെ വനം വകുപ്പിന്റെ ഏകപക്ഷീയ നടപടിയിൽ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് . കാട്ടുപന്നി ശല്യം അതി രൂക്ഷമായ അടയ്ക്കാത്തോട്,  ചെട്ടിയാംപറമ്പ് പാറത്തോട് മേഖലയിൽ ഇതിനെ പ്രതിരോധിക്കാൻ യാതൊരു നടപടി പോലും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല.

ശനിയാഴ്ച ചെട്ടിയാംപറമ്പ് പൂക്കുണ്ട് ഭാഗത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുമ്പിലേക്ക് കാട്ടുപന്നി പാഞ്ഞ് അടുക്കുകയും യാത്രികൻ അത്ഭുതകരമായി രക്ഷപ്പെടുകയും ആണ് ഉണ്ടായത്. 

കഴിഞ്ഞ ആഴ്ചയാണ് അടക്കാത്തോട് കരിയംകാപ്പിൽ കാട്ടുപന്നി ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റത്.

Post a Comment

0 Comments