തലക്കാണി: ദുരന്തനിവാരണ പരിശീലനത്തിൻ്റെ ഭാഗമായി തലക്കാണി ഗവ.യു.പി സ്കൂളിൽ ഫയർഫോഴ്‌സ് മോക് ഡ്രിൽ നടത്തി. നാലാം ക്ലാസ് ഇംഗ്ലീഷ് പുസ്തകത്തിലെ പാഠഭാഗത്തിലെ ഫയർഫോഴ്സ് രക്ഷാപ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്നതിൻ്റെ ഭാഗമായിരുന്നു മോക്ഡ്രിൽ. ക്ലാസ് റൂമിൽ ബോധരഹിതനായി കിടന്ന അധ്യാപകനെ കണ്ട വിദ്യാർത്ഥികൾ അധ്യാപകരെ വിവരമറിയിക്കുകയും തുടർന്ന് അധ്യാപകർ നൽകിയ വിവരം ലഭിച്ചെത്തിയ ഫയർഫോഴ്സ് പ്രഥമശുശ്രൂഷ നൽകി സ്ട്രെച്ചറിൽ ആംബുലൻസ് സഹായത്തോടെ രക്ഷപ്പെടുത്തുന്നതായിരുന്നു മോക്ഡ്രിൽ.സൈറൺ മുഴക്കി ഫയർഫോഴ്‌സ് വാഹനവും ആംബുലൻസും എത്തിയതും രക്ഷാപ്രവർത്തനവുമെല്ലാം കുട്ടികളെ പരിഭ്രാന്തരാക്കി. തുടർന്ന് കുട്ടികൾക്ക് വിവിധ അഗ്നി രക്ഷാ ഉപകരണങ്ങളും സി പി ആർ ഉൾപ്പടെയുള്ള പ്രഥമ ശുശ്രൂഷാ രീതികളും പരിചയപ്പെടുത്തി. ഫയർഫോഴ്സ് ജീവനക്കാരെ ആദരിക്കലും നടന്നു. പേരാവൂർ ഫയർ സ്റ്റേഷനിലെ കെ റിനു , എസ് പ്രിയേഷ്, മിഥുൻ മോഹൻ,എൻ സജേഷ്, ഹെഡ്മാസ്റ്റർ സുനിൽ കുമാർ എം.വി, കെ വിപിൻ,പി.വി അനുപമ,കെ.പി ജെസ്സി, ഒ.കെ റോസമ്മ, കെ.സി ഷിൻ്റോ എന്നിവർ നേതൃത്വം നൽകി.
0 Comments