ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാം, തിരുത്താം




  

കണ്ണൂർ:ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും, ഒഴിവാക്കുന്നതിനും, തിരുത്തലുകൾ വരുത്തുന്നതിനുമുള്ള നടപടിക്രമങ്ങൾ (Citizen Profile) താഴെ പറയും പ്രകാരമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുന്നു.

1. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് (www.sec.kerala.gov.in) Sign In പേജിലെ Citizen Registration വഴി പേരും മൊബൈൽ നമ്പരും പാസ്‌വേഡും നൽകി പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാവുന്നതാണ്. ഒടിപി ഓതൻറിക്കേഷൻ നടന്ന മൊൽൈ നമ്പർ ആയിരിക്കും ലോഗിൻ ചെയ്യാനുള്ള യൂസർനെയിം.

2. യൂസർനെയിം, പാസ്‌വേഡ് നൽകി ലോഗിൻ ചെയ്യുക. പ്രൊഫൈലിൽ ഫോം 4, ഫോം 5, ഫോം 6, ഫോം 7 ഉം അപേക്ഷകൾ സമർപ്പിക്കാം. വലതുവശത്ത് മുകളിലായി ഹെൽപിൽ സ്‌ക്രീൻ കാസ്റ്റ് വീഡിയോകൾ ലഭ്യമാക്കിയിട്ടുണ്ട്. അപേക്ഷകൾ ഓൺലൈനിൽ സമർപ്പിക്കേണ്ട രീതി മുഴുവനായി ആ വീഡിയോകളിൽ കാണാവുന്നതാണ്.

3. അതാത് പ്രൊഫൈൽ വഴി സമർപ്പിച്ച അപേക്ഷകളുടെ ലിസ്റ്റും ബന്ധപ്പെട്ട ഫോമുകളും ഡാഷ്‌ബോർഡിൽ ലഭ്യമാകുന്നതാണ്. ഓരോ അപേക്ഷയിന്മേലും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ എടുത്ത നടപടികളെ സംബന്ധിച്ച വിവരം സ്റ്റാറ്റസ് ഓപ്ഷൻ വഴി അപേക്ഷകർക്ക് അറിയാം.

4. നിലവിൽ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ https://sec.kerala.gov.in/rfs/search/index ഈ ലിങ്കിൽ EPIC(വോട്ടർ ഐഡി ) നമ്പർ നൽകി സെർച്ച് ചെയ്താൽ മതിയാകും.

5. കരട് വോട്ടർ പട്ടിക കാണുന്നതിനായി https://www.sec.kerala.gov.in/public/voters/list ഈ ലിങ്ക് സന്ദർശിക്കുക.

പേര് ഉൾപ്പെടുത്തൽ Name Inclusion (Form 4)

കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടികയിൽ കേരളത്തിൽ എവിടെയെങ്കിലും നിങ്ങളുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ വിവരങ്ങൾ നൽകി മറ്റൊരു തദ്ദേശ സ്ഥാപനത്തിലേക്ക് മാറുന്നതിനും ആദ്യമായി പേര് ചേർക്കുന്നതിനും Name Inclusion (Form 4) എന്ന ബട്ടൺ സെലക്ട് ചെയ്യുക.

ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, നിയോജകമണ്ഡലം/ വാർഡ്, ഭാഗം നമ്പർ എന്നിവ തിരഞ്ഞെടുക്കുക. അതേ ഭാഗത്തിന്റെ വോട്ടർ പട്ടികയിലെ നിങ്ങളുടെ കുടുംബാംഗത്തിന്റെയോ അയൽവാസിയുടെയോ വോട്ടർ പട്ടികയിലെ സീരിയൽ നമ്പർ കൊടുത്ത ശേഷം വോട്ടറുടെയും രക്ഷകർത്താവിന്റെയും വിവരങ്ങൾ രേഖപ്പെടുത്തുക.

വോട്ടറുടെ ഫോട്ടോ അപ്പ്‌ലോഡ് ചെയ്ത് proceed ക്ലിക്ക് ചെയ്യുക

വോട്ടർ നൽകിയ വിവരങ്ങൾ സ്‌ക്രീനിൽ ലഭ്യമാകും. അവ പരിശോധിച്ചതിന് ശേഷം ശരിയാണെങ്കിൽ Confirm Application button click ചെയ്യുക. അപേക്ഷ സമർപ്പിക്കപ്പെട്ടതായി സ്‌ക്രീനിൽ തെളിയുന്നതാണ്.

പ്രൊഫൈൽ ഹോം പേജിൽ സമർപ്പിക്കപ്പെട്ട അപേക്ഷകൾ കാണാൻ സാധിക്കുന്നതാണ്. അപേക്ഷയുടെ പകർപ്പും (Form 4) Hearing Notice (Form 12) ഉം അപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാവുന്നതാണ്.


തിരുത്തലുകൾ (Corrections Form 6)

നിലവിൽ വോട്ടർപട്ടികയിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ തിരുത്തുന്നതിന് ഫോറം 6 ൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അതിനായി Corrections (Form 6) എന്ന ബട്ടൺ സെലക്ട് ചെയ്യുക.

വോട്ടറുടെ ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, നിയോജകമണ്ഡലം/ വാർഡ്, ഭാഗം നമ്പർ, സീരിയൽ നമ്പർ എന്നിവ നൽകി Get Data ബട്ടൺ ക്ലിക്ക് ചെയ്യുക.

വോട്ടറുടെ നിലവിലെ വിവരങ്ങൾ സ്‌ക്രീനിന്റെ ഇടത് വശത്ത് ലഭിക്കുന്നതാണ്. വേണ്ട തിരുത്തലുകൾ വലതുവശത്തെ കോളങ്ങളിൽ ചേർക്കാവുന്നതാണ്

ശേഷം Submit ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കുക.

പ്രൊഫൈൽ ഹോം പേജിൽ സമർപ്പിക്കപ്പെട്ട അപേക്ഷകൾ കാണാൻ സാധിക്കുന്നതാണ്. പട്ടികയിൽ നിലവിൽ നൽകിയ ഫോട്ടോയാണ് മാറ്റം വരുത്തേണ്ടതെങ്കിൽ 'Change Photo' button ക്ലിക്ക് ചെയ്ത് ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതാണ് .

പ്രൊഫൈൽ ഹോം പേജിൽ അപേക്ഷയുടെ പകർപ്പും (Form 6) Hearing Notice (Form 15) ഉം അപ്പോൾ തന്നെ download ചെയ്യാവുന്നതാണ്.


ട്രാൻസ്‌പൊസിഷൻ (Transposition Form 7)

തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഒരു നിയോജക മണ്ഡലം/വാർഡിൽ നിന്ന് മറ്റൊരു നിയോജക മണ്ഡലം/വാർഡിലേക്കോ, ഒരു നിയോജക മണ്ഡലത്തിലെ/വാർഡിലെ ഒരു ഭാഗത്തിൽ നിന്ന് മറ്റൊരു ഭാഗത്തിലേക്കോ മാറുന്നതിനായി ഫോറം 7ൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്, അതിനായി Transposition (Form 7) ബട്ടൺ സെലക്ട് ചെയ്യുക.

വോട്ടറുടെ ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, നിയോജകമണ്ഡലം/ വാർഡ്, ഭാഗം നമ്പർ, സീരിയൽ നമ്പർ എന്നിവ നൽകി Get Data ബട്ടൺ ക്ലിക്ക് ചെയ്യുക.

വോട്ടറുടെ നിലവിലെ വിവരങ്ങൾ സ്‌ക്രീനിന്റെ ഇടത് വശത്ത് ലഭിക്കുന്നതാണ്. വേണ്ട മാറ്റങ്ങൾ വലതുവശത്തെ കോളങ്ങളിൽ നിന്ന് സെലക്ട് ചെയ്ത് Submit ബട്ടൺ ക്ലിക്ക് ചെയ്യുക.

പ്രൊഫൈൽ ഹോം പേജിൽ അപേക്ഷയുടെ പകർപ്പും (Form 7) Hearing Notice (Form 15A) ഉം അപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാവുന്നതാണ്


ഡെലീഷൻ (Deletion Form 5)

വോട്ടർപട്ടികയിൽ പേര് ഉൾപെടുത്തുന്നതിലുള്ള/നിലവിലെ വോട്ടറുടെ പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപം സമർപ്പിക്കുന്നതിനായി ഫോറം 5ൽ അപേക്ഷ സമർപ്പിക്കണം. അതിനായി Deletion Form 5 ന്റെ ആവശ്യമുള്ള ബട്ടൺസെലക്ട് ചെയ്യുക.

വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിലുള്ള ആക്ഷേപം (Objection to Name inclusion) സമർപ്പിക്കുന്നതിന് വോട്ടറുടെ ആപ്ലിക്കേഷൻ ഐഡി നൽകി Submit ബട്ടൺ ക്ലിക്ക് ചെയ്താൽ വോട്ടറുടെ വിവരങ്ങൾ ലഭ്യമാകുന്നതാണ്.

ശേഷം ആക്ഷേപം സമാർപ്പിക്കുന്നയാളുടെ വിവരങ്ങളും കാരണങ്ങളും രേഖപ്പെടുത്തി Submit ചെയ്യുക.

നിലവിലെ വോട്ടറുടെ പേര് ഒഴിവാക്കുന്നതിനായി (Application for Name Deletion) വോട്ടറുടെ ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, നിയോജകമണ്ഡലം/ വാർഡ്, ഭാഗം നമ്പർ, സീരിയൽ നമ്പർ എന്നിവ നൽകി Get Data ബട്ടൺ ക്ലിക്ക് ചെയ്താൽ വോട്ടറുടെ വിവരങ്ങൾ ലഭ്യമാകുന്നതാണ്.

ശേഷം ആക്ഷേപം സമാർപ്പിക്കുന്നയാളുടെ വിവരങ്ങളും കാരണങ്ങളും രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക.

ഫോറം 5 അപേക്ഷകൾ ഓൺലൈനിൽ സമർപ്പിച്ച ശേഷം പ്രൊഫൈലിൽ നിന്നും അപേക്ഷ പ്രിന്റ് എടുത്ത് ഒപ്പിട്ട് നേരിട്ടോ തപാൽ മുഖേനയോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയ്ക്ക് സമർപ്പിക്കേണ്ടതാണ്, അല്ലാത്തപക്ഷം അപേക്ഷ സ്വീകരിക്കുന്നതല്ല.

Post a Comment

0 Comments