ന്യൂഡല്‍ഹി: രാജ്യത്തെ ബോയിങ് വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകൾ പരിശോധിക്കാൻ നിര്‍ദേശം നല്‍കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ).
B787 ഡ്രീംലൈനറും ചില B737 വിമാനങ്ങളും ഇതിലുള്‍പ്പെടുന്നു. എയർ ഇന്ത്യ ഗ്രൂപ്പ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ ഓപ്പറേറ്റർമാർ ഈ വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അഹമ്മദാബാദ് വിമാനദുരന്തത്തിന് കാരണം ഇന്ധന സ്വിച്ചുകൾ ഓഫായതാണെന്ന റിപ്പോർട്ടിന് പിന്നാലെയാണ് അടിയന്തര നടപടി. ജൂലൈ 21നകം പരിശോധന പൂർത്തിയാക്കണമെന്നാണ് നിര്‍ദേശം.
അതേസമയം എയർ ഇന്ത്യ വിമാനത്തിന്റെ അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തലുകളെത്തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ മാത്രമല്ല, ലോകത്തെ പ്രമുഖ വിമാനക്കമ്പനികളും ബോയിങ് വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകളിലെ ലോക്കിങ് സംവിധാനം പരിശോധിക്കാന്‍ തുടങ്ങിയിട്ടുണ്ട്
0 Comments