കൊട്ടിയൂർ : അടുത്ത വർഷത്തെ കൊട്ടിയൂർ വൈശാഖ മഹോത്സവം ഭക്തജനങ്ങൾക്ക് സൗകര്യങ്ങൾ വർധിപ്പിച്ച് എങ്ങനെ സുഗമമായി നടത്താം എന്നതിനെക്കുറിച്ച് കൊട്ടിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെയും, വിവിധ സംഘടന നേതാക്കളെയും ഉൾപ്പെടുത്തി യോഗം ചേർന്നു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗം അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. . പ്രധാനമായും ഗതാഗതം,റോഡ്, ശൗചാലയങ്ങൾ തുടങ്ങി മറ്റു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാണ് യോഗത്തിൽ ഉയർന്നുവന്ന പ്രധാന നിർദ്ദേശങ്ങൾ. വിവിധ സംഘടനകളും ഡിപ്പാർട്ട്മെന്റുകളും ഉത്സവം സുഗമമാക്കുന്നതിന് ആവശ്യമായ അവരവരുടെ നിർദ്ദേശങ്ങൾ യോഗത്തിൽ സമർപ്പിച്ചു. സമഗ്രമായ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്ന് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.
കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം അധ്യക്ഷത വഹിച്ചു. കേളകം പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ് ഐ വർഗീസ് തോമസ്, എസ്.സജീവ് കുമാർ, കൊട്ടിയൂർ പള്ളി വികാരി ഫാ: സജി മാത്യു പുഞ്ചയിൽ,ടി.നാരായണൻ നായർ, കെ.ഗോകുൽ, ഷാജി പൊട്ടയിൽ,റെജി പി മാത്യു ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ.സോമശേഖരൻ,ജൂബിലി ചാക്കോ,പി സജിത്ത്, ഫിലോമിന തുമ്പൻ തുരുത്തിയിൽ,തോമസ് പൊട്ടനാനിയിൽ,ഉഷ അശോക് കുമാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു
0 Comments