കേളകം എം.ജി.എം.ശാലേം സെക്കണ്ടറി സ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സ്കൂൾ പാർലമെൻ്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങും നടത്തി




കേളകം: എം.ജി.എം.ശാലേം സെക്കണ്ടറി സ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും  സ്കൂൾ പാർലമെൻ്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങും നടത്തി.സ്കൂൾ പ്രിൻസിപ്പാൾ  റ്റി.വി ജോണി  ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യുവ കവയത്രിയും എഴുത്തുകാരിയുമായ അമൃത കേളകം മുഖ്യാതിഥിയായി. തൻ്റെ പ്രഭാഷണത്തിലൂടെ ആധുനിക തലമുറയിലെ വിദ്യാർത്ഥികൾ സമൂഹത്തിന് നൻമ ചെയ്യുന്നവരായി വളരണം എന്ന് ഓർമ്മപ്പെടുത്തി. കവിത ചൊല്ലിയും കഥ പറഞ്ഞും വിദ്യാർത്ഥികൾ  സർഗാത്മക പ്രവർത്തനങ്ങളിലേക്ക് കടന്നു വരേണ്ടതിൻ്റെ ആവശ്യകതയെകുറിച്ചും ഓർമപെടുത്തുകയുണ്ടായി.

പി.ടി.എ. പ്രസിഡൻ്റ് രാജീവ്കുമാർ വി.വി.  ദിയ ട്രീസ സിജോ , എമിലി അന്ന ടൈറ്റസ് എന്നിവർ സംസാരിച്ചു.തുടർന്ന് വായന മാസാചരണത്തിൻ്റെ ഭാഗമായി നടത്തിയ വിവിധ മത്സര വിജയികളെ അഭിനന്ദിച്ചു. തുടർന്ന് വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.

Post a Comment

0 Comments