കണിച്ചാർ:ഡോക്ടേഴ്സ് ദിനചാരണത്തിന്റെ ഭാഗമായി കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി മെഡിക്കൽ ഓഫീസർ ഡോ പി. അതുലിനെ പൂക്കളും മധുര പലഹാരങ്ങളും നൽകി ആദരിച്ചു.
സ്കൂൾ പ്രധാനാധ്യാപിക ജാൻസി തോമസ്, പി ടി എ പ്രസിഡന്റ് സന്തോഷ് പെരേപ്പാടൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർഎം വി നവീന ,അധ്യാപകരായ പി .എ ജെയ്സൺ, റീന ചെറിയാൻ സിസ്റ്റർ പി .വി ജയ ഷൈനി ജോമി, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
0 Comments