മാനന്തവാടി: മാനന്തവാടി ഗവ.യു.പി സ്‌കൂളിൽ ഡയാന ജിം സൗജന്യ സൂംബാ പരിശീലനം നടത്തി. ചീഫ് കോച്ച് ശ്രീജിത്ത് പാണ്ടിക്കടവിന്റെ നേതൃത്വത്തിൽ സേതുലക്ഷ്മി, നിഖില എന്നിവർ ക്ലാസുകൾ നയിച്ചു. സ്‌കൂൾ ഹെഡ്‌മാസ്റ്റർ ടി.പി വർക്കി, ശ്രീജിത്ത് പാണ്ടിക്കടവ്, ഒ.പി രാജേഷ്, കെ.കെ ബിന്ദു എന്നിവർ സംസാരിച്ചു. കൂടുതൽ ഗവൺമെൻറ് സ്‌കൂളുകളിൽ സൗജന്യ സൂംബാ പരിശീലനം നടത്തുക എന്നതാണ് ലക്ഷ്യമെന്ന് ഡയാന ജിം ചീഫ് കോച്ച് ശ്രീജിത്ത് പാണ്ടിക്കടവ് പറഞ്ഞു.
0 Comments