പത്തനംതിട്ട: എഡിഎം നവീന്‍ബാബു കേസിലെ കുറ്റപത്രത്തിനെതിരെ നവീൻ ബാബുവിന്റെ കുടുംബം. ചിലരിലേക്ക് മാത്രം ഒതുക്കി നിർത്തി കുറ്റപത്രം സമർപ്പിച്ചത് ദുരുദ്ദേശപരമെന്ന് നാവീൻ ബാബുവിന്റെ ബന്ധു അനിൽ പി. നായർ പറഞ്ഞു.
കലക്ടറുടെ മൊഴി ഗൂഢാലോചനകളുടെ ഭാഗമാണെന്നും പ്രശാന്തൻ ഉൾപ്പെടെ കേസിൽ പ്രതിയാകേണ്ട ആളാണെന്നും അനിൽ പി. നായർ പറഞ്ഞു. ദിവ്യയുടെ സുഹൃത്തിന്റെ ആവശ്യത്തിനെ എതിർത്തതിനാണ് നവീൻ ബാബുവിനെ വ്യക്തിഹത്യ ചെയ്തതെന്നും കുറ്റസമ്മതം നടത്താനുള്ള ബന്ധം കലക്ടറുമായി നവീൻ ബാബുവിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതെ സമയം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ടെന്ന് ദിവ്യയുടെ അഭിഭാഷകൻ അഡ്വ.കെ വിശ്വൻ പറഞ്ഞിരുന്നു. നവീൻ ബാബുവിന്റെ ആത്മഹത്യയിൽ മൊഴികളിലേറെയും പി.പി ദിവ്യക്ക് അനുകൂലമാണ്. ആത്മഹത്യക്ക് മുൻപ് നവീൻ ബാബു ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് സാക്ഷിമൊഴി. തന്നെ ഇടനിലക്കാരനാക്കാൻ നവീൻ ബാബു ശ്രമിച്ചെന്നാണ് ദിവ്യയുടെ ബന്ധു പ്രശാന്ത് ആരോപിക്കുന്നത്.
0 Comments