മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു; എല്ലാ ഷട്ടറുകളും അടച്ചു

 

ഇടുക്കി: സംസ്ഥാനത്ത് പെയ്ത കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ തുറന്ന മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സ്പിൽ വേയിലെ എല്ലാ ഷട്ടറുകളും അടച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയിലേക്ക് താഴ്ന്നതോടെയാണ് എല്ലാ ഷട്ടറുകളും അടച്ചത്.

അതേസമയം ജലനിരപ്പ് 136 അടിക്ക് മുകളിലെത്തിയതോടെ കഴിഞ്ഞ ഞായറാഴ്ചയാണ് മുല്ലപ്പെരിയാർ അണക്കെട്ടന്റെ സ്പിൽ വേയിലെ ഷട്ടറുകൾ തുറന്നത്. 13 സ്പില്‍വേ ഷട്ടറുകൾ 10 സെൻ്റീമീറ്റർ വീതമാണ് ആദ്യം ഉയർത്തിയിത്. സെക്കൻഡിൽ 175.50 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിട്ടിരുന്നത്‌.

Post a Comment

0 Comments