ഇന്റർ നാഷണൽ ലങ്കാഡി ചാമ്പ്യൻഷിപ്പിന് കേരളത്തിൽ നിന്നുള്ള ഒമ്പത് അംഗ ടീമിൽ പേരാവൂർ സ്വദേശികൾ



പേരാവൂർ: നേപ്പാൾ വെച്ച് ജൂലൈ 4 മുതൽ 9 വരെ നടക്കുന്ന ഇന്റർ നാഷണൽ ലങ്കാഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ ഇടം നേടിയ 9 അംഗ കേരള ടീം  പേരാവൂർ നിന്ന് പുറപ്പെട്ടു. 6 പെൺ കുട്ടികളും 3 ആൺകുട്ടികളും ഉൾപ്പെടെ 9 പേർ ആണ് കേരളത്തിൽ നിന്ന് പങ്കെടുക്കുന്നത്.  എം.അമയ, തനയദാസ്, നിയ റോസ് ബിജു, ദിയ ആൻ ഡെന്നി, കാതറിൻ ബിജു, എഡ്വിൻ ജോസ് റോബിൻ എല്ലാവരും പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ആണ്. പി.പാർത്ഥിപ്, അമർനാഥ് അനീഷ്‌ ഇരുവരും തൊണ്ടിയിൽ സെന്റ് ജോൺസ് യു പി സ്കൂൾ വിദ്യാർത്ഥികൾ ആണ്. ചൈതന്യാ വിനോദ് മണത്തണ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് +2 കഴിഞ്ഞ  വിദ്യാർത്ഥിനി ആണ്. കുട്ടികൾ എല്ലാരും ആദ്യം ആയി

ആണ് ഇന്റർ നാഷണൽ ചാമ്പ്യഷിപ്പിൽ പങ്കെടുക്കുന്നത്.കേരള ലങ്കാഡി അസോസിയേഷൻ സെക്രട്ടറി രജില സെൽവകുമാർ, തങ്കച്ചൻ കോക്കാട്ട് എന്നിവർ ടീമിനെ അനുഗമിക്കും.

Post a Comment

0 Comments