കേളകം:ധന്യൻ മാര്‍ ഇവാനിയോസ് അനുസ്മരണം സംഘടിപ്പിക്കുന്നു. ധന്യൻ മാർ ഇവാനിയോസ് തിരുമേനിയുടെ എഴുപത്തിരണ്ടാം ഓർമപെരുന്നാളും തീർത്ഥാടന പദയാത്രയും ജൂലൈ 20 ഞായറാഴ്ച കേളകം ലിറ്റിൽ ഫ്ലവർ മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. കണ്ണൂർ വൈദിക ജില്ലയിലെ 9 പള്ളികൾ ചേർന്നാണ് പരിപാടികൾ നടത്തുന്നത്. ഞായറാഴ്ച രാവിലെ 8. 30ന് മഞ്ഞളാംപുറം സെൻറ് ആൻറണീസ് കത്തോലിക്ക ദേവാലയത്തിൽ നിന്നും കേളകം ലിറ്റിൽ ഫ്ലവർ പള്ളിയിലേക്ക് നടത്തുന്ന പദയാത്ര 9. 30 ന് കേളകത്ത് എത്തിച്ചേരുകയും തുടർന്ന് ശാലേം ടെലിവിഷൻ ചെയർമാൻ ഷെവലിയർ ബെന്നി പുന്നത്തറ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്യുന്നു. കണ്ണൂർ വൈദിക ജില്ലയിലെ മുഴുവൻ വൈദികരുടെയും കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ബത്തേരി രൂപതയുടെ ചാൻസിലർ ഫാ. ജോസഫ് ചെരിവ് പുരയിടം മുഖ്യകാർമികത്വം വഹിക്കുന്നു. തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ വച്ച് ഭക്ത സംഘടനകളുടെ അവാർഡ് ദാനവും തുടർന്ന് സ്നേഹവിരുന്നും സംഘടിപ്പിക്കുന്നു.
0 Comments