പേരാവൂർ :പേരാവൂർ സെൻറ്. ജോസഫ്സ് ഹയർസെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും, വിവിധ ക്ലബ്ബുകളുടെ ഉൽഘാടനവും, നേപ്പാളിൽ വെച്ച് നടന്ന അന്താരാഷ്ട്ര ലങ്കാടി മത്സരത്തിൽ വിജയിച്ച കുട്ടികൾക്കുള്ള അനുമോദനവും നടത്തി.
ആർച്ച് പ്രീസ്റ്റ് ഫാദർ മാത്യു തെക്കേമുറിയുടെ അധ്യക്ഷതയിൽ കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ മാത്യു ഉദ്ഘാടനം ചെയ്തു.പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ സജീവൻ പി ബി മുഖ്യാതിഥിയായിരുന്നു.
പ്രിൻസിപ്പാൾ കെ. വിസെബാസ്റ്റ്യൻ , ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ, പഞ്ചായത്ത് മെമ്പർ രാജു ജോസഫ്, പി.ടി.എ പ്രസിഡന്റ് സിബി കുമ്പുക്കൽ, സൗമ്യ ജോമി, ഷിജി മാത്യു, സ്റ്റാഫ് സെക്രട്ടറി ജാൻസൺ ജോസഫ്, തങ്കച്ചൻ കോക്കാട്ട്, എന്നിവർ പ്രസംഗിച്ചു.
0 Comments