താത്കാലിക വി.സി നിയമനം തടയാൻ കഴിഞ്ഞത് പോരാട്ടത്തിന്റെ ആദ്യ ഘട്ടമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി

 



തിരുവനന്തപുരം: താത്കാലിക വിസി നിയമനം തടയാൻ കഴിഞ്ഞത് പോരാട്ടത്തിന്റെ ആദ്യ ഘട്ടമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. ഗവർണറുടെ തെറ്റായ നടപടികൾക്കെതിരെ പോരാട്ടം തുടരുമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

കെടിയു ,ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വി.സി നിയമനത്തിൽ ഗവർണറുടെ അപ്പീൽ തള്ളിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇവരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഗവർണർ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്.

സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. താത്കാലിക വി.സി നിയമനം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽനിന്ന് വേണം എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. താൽക്കാലിക വി.സിമാരുടെ കാലാവധി ആറ് മാസത്തിൽ കൂടുതലാകരുതെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിരം വിസി നിയമനത്തിലെ കാലതാമസം സർവകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

Post a Comment

0 Comments