തിരുവനന്തപുരം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ക്ലീമിസ് ബാവ അദ്ദേഹത്തിൻ്റെ അഭിപ്രായമാണ് പറഞ്ഞതെന്നും അത് സ്ഥായിയായ നിലപാടായി കാണേണ്ടതില്ലെന്നും ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഛത്തീസ്ഖഡിലെ വിഷയം ഇപ്പോൾ ഉയർത്തുന്നത് രാഷ്ട്രീയ പ്രചാരവേല എന്നും തദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിലെ രാഷ്ട്രീയം നോക്കിയാണ് ഇവിടെ ബഹളം വെക്കുന്നത് സുരേന്ദ്രൻ പറഞ്ഞു.
നിലവിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത് നിലവിലെ ഐക്യം തകർക്കേണ്ട എന്ന ഉദേശത്തിലാണെന്നും അതിനെ വളച്ചൊടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കന്യാസ്ത്രീകൾ തെറ്റൊന്നും ചെയ്തിട്ടില്ല എന്നാണ് രാജീവ് പറഞ്ഞത്. ഛത്തീസ്ഡിൽ കോൺഗ്രസ്സും പ്രതിപക്ഷ പാർട്ടികളും ഈ വിഷയം ഉന്നയിക്കുന്നില്ല.
2022ൽ കേരളത്തിലെ പൊലീസ് ഇതേ വിഷയത്തിൽ കേസ് എടുത്തിട്ടുണ്ട്. ഝാർഖണ്ഡിൽ നിന്ന് അന്ന് കന്യാസ്ത്രീകൾ മനുഷ്യക്കടത്തുമായി തൃശൂർ സ്റ്റേഷനിൽ ഇറങ്ങിയപോൾ കേരള പൊലീസാണ് അവരെ അറസ്റ്റ് ചെയ്തത്. അന്ന് കേരള പോലീസ് കേസെടുത്തപ്പോൾ ഇവിടെ ഒരു ബഹളവും ഉണ്ടായില്ല. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
മതപരിവർത്തനം വ്യാപകമായി നടക്കാത്ത കേരളത്തിലെ സാഹചര്യം അല്ല മറ്റ് സംസ്ഥാനങ്ങളിൽ. വി ശിവൻകുട്ടി നാല് വോട്ട് എങ്ങനെ കരസ്ഥമാക്കം എന്നുള്ള നോട്ടത്തിലാണ്. ബിഷപ്പുമാരെ നികൃഷ്ട ജീവികൾ എന്ന് ഞങൾ ആരും വിളിച്ചിട്ടില്ല. കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു
1 Comments
ബാവ പറഞ്ഞത് ഞങ്ങളുടെ അഭിപ്രായം തന്നെ 'ഒന്നും പറയണ്ട, വോട്ട് എന്ന് പറഞ്ഞ് ഞങ്ങളുടെ വീട്ടുമുറ്റത്ത് ഒറ്റ ഒരൊണ്ണം കാലു കുത്തേയ്ക്ക്ല്ലേ. ഞങ്ങളുടെ ക്രിസ്ത്യൻ രാജ്യങ്ങളിലുള്ള ഹിന്ദുക്കൾക്ക് ഇതുപോലെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുക. ശൂദ്രൻമാരെഷുദ്രജീവികളെപ്പോലെ തല്ലികൊല്ലുന്ന ഉന്നതകുലജാതൻമാർ.പാവങ്ങളെ ഭക്ഷണവും, ചികിത്സയും വസ്ത്രവും പാർപ്പിടവും, വിദ്യാഭ്യാസവും നല്കി ക്രിസ്തുവിൻ്റെ സ്നേഹമാകുന്ന കല്പന പകർന്നു നല്കുന്ന ഞങ്ങളുടെ പാവം സന്യാസിനിമാരെ കള്ളക്കേ
ReplyDeleteസിൽ കുടിക്കി തുറുങ്കിലടച്ചത്. ശൂദ്രമാരെ കാണുമ്പോൾ നിങ്ങളുടെ
അറപ്പ്, വെറുപ്പ് പരിഹാസം, പീഢനം എല്ലാം ഞങ്ങൾ -ക്ക് അറിയാം. നിങ്ങൾ ശുദ്ധ ബ്രാഹ്മണൻമാർ🙏🙏