പാറത്തോട് തിരുവോണ മഹോത്സവം; സാംസ്കാരിക സമ്മേളനവും മെഗാ മ്യൂസിക്കൽ നൈറ്റും ഇന്ന്

 



പാറത്തോട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെയും ഗ്രാമീണ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടന്നുവരുന്ന തിരുവോണ മഹോത്സവം 2025 ഇന്ന് സമാപിക്കും. സമാപന ദിനമായ സെപ്റ്റംബർ 5 വെള്ളിയാഴ്ച തിരുവോണ ദിനത്തിൽ വൈകിട്ട് 6 മണിക്ക് സാംസ്കാരിക സമ്മേളനത്തിന് തുടക്കമാകും. പാറത്തോട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയം പ്രസിഡൻ്റ് എം എ പോൾ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ചിത് കമൽ ഉദ്ഘാടനം ചെയ്യും. കേളകം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കണ്ടത്തിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സന്തോഷ് കേളകം, സി ആർ വിജയൻ മാസ്റ്റർ, പാറത്തോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ടിജു തോമസ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേരും. ആഘോഷ കമ്മിറ്റി കൺവീനർ കെ ആർ രതീഷ്, ആഘോഷ കമ്മിറ്റി ട്രഷറർ പിടി ജോയ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് രാത്രി 8 മണിയോടെ കോഴിക്കോട് മ്യൂസിക് കഫെ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ് അരങ്ങേറും.

Post a Comment

0 Comments