പേരാവൂർ :- കേരളത്തിലെ ഏറ്റവും വലിയ മാരത്തൺ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന പേരാവൂർ മാരത്തണിൻ്റെ രജിസ്ട്രേഷൻ ഉദ്ഘാടനവും, പി എസ് എഫ് സെലിബ്രേഷനും നടന്നു. തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്റർ നാഷണൽ മാസ്റ്റേറ്സ് അത് ലറ്റിക്സ് മെഡൽ ജേതാവ് രഞ്ജിത്ത് മക്കുറ്റിയിൽ നിന്ന് പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ ആദ്യ റജിസ്‌ട്രേഷൻ സ്വീകരിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. പേരാവൂർ മാരത്തോണിൻ്റെ വെബ്സൈറ്റ് ഉദ്ഘാടനം ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കെമുറി നിർവഹിച്ചു. യോഗത്തിൽ പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ മെമ്പർ മാരിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അംഗങ്ങളായ തങ്കച്ചൻ കോക്കാട്ട്, സിജു ജോണി, പ്രദീപൻ പുത്തലത്ത്,വി .യു സെബാസ്റ്റ്യൻ, രമേശൻ ആലച്ചേരി,കെ. ജെ സെബാസ്റ്റ്യൻ, പോൾ അഗസ്റ്റിൻ, വിനു ജോർജ്, ബെന്നി മ്ലാക്കുഴി എന്നിവരെ ആദരിച്ചു.
പേരാവൂർ സ്പോട്സ് ഫൗണ്ടേഷൻ പ്രസിഡൻ്റ് ഫ്രാൻസീസ് ബൈജു ജോർജ്ജ് അധ്യക്ഷത വഹിച്ചു. സ്ഥാപക പ്രസിഡൻ്റ് സ്റ്റാൻലി ജോർജജ്,വാർഡ് മെമ്പർമാരായ രാജു ജോസഫ്, കെ വി ബാബു ,പി.എസ്.എഫ് വൈസ് പ്രസിഡൻ്റ് ഡെന്നി ജോസഫ് .പി.എസ് എഫ് ജനറൽ സെക്രട്ടറി എം.സി. കുട്ടിയച്ചൻ ട്രഷറർ എ .പി സുജീഷ് എന്നിവർ സംസാരിച്ചു
0 Comments