കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു ചാടിപ്പോയ സംഭവം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ




കണ്ണൂർ :പൊലീസ് കസ്റ്റഡിയിൽ നിന്ന് കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു ചാടിപ്പോയ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. റൂറൽ ഹെഡ് ക്വാർട്ടേഴ്സിലെ സീനിയർ സിപിഒ ജിജിൻ, സിപിഒ ഷനിൽ എന്നിവർക്കെതിരെയാണ് നടപടി. റൂറൽ എസ്പിയുടേതാണ് നടപടി. പരിയാരം മെഡിക്കൽ കോളേജിൽ നിന്നാണ് ബാബു രക്ഷപെട്ടത്. മണിക്കൂറുകൾക്കകം ഇയാളെ പൊലീസ് പിടികൂടിയിരുന്നു.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ബാബു രക്ഷപ്പെട്ടത്. പയ്യന്നൂരിലെ മോഷണ കേസിൽ പിടിയിലായ ബാബുവിനെ ആരോഗ്യ പ്രശ്നങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിയാരം ഗവ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പൊലീസുകാരുടെയും ആശുപത്രി ജീവനക്കാരുടെയും കണ്ണുവെട്ടിച്ച് ബാബു രക്ഷപെടുകയായിരുന്നു

Post a Comment

0 Comments