വന്യജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞം; പരാതികൾ കൈമാറി കിഫ

  



കേളകം:മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിന്റെ ഭാഗമായി വനംവകുപ്പ് കേളകം പഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ച ഹെൽപ്പ് ഡെസ്കിൽ കർഷകരുടെ പരാതികൾ കൈമാറി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ). കേളകം പഞ്ചായത്തിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് കിഫയുടെ പ്രവർത്തകർ വീടുകൾ കയറി വനം വകുപ്പിന്റെ ഈ ഉദ്യമവുമായി സഹകരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി കർഷകർക്ക് അവബോധനങ്ങൾ കൊടുക്കുകയും പരാതികൾ ശേഖരിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ കൃഷിയിടത്തിൽ വന്യമൃഗ ആക്രമണങ്ങൾ ഉണ്ടെന്നും, കൃഷിയിടത്തിൽ വന്യമൃഗങ്ങൾ കടക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും, അഥവാ കടക്കുകയാണെങ്കിൽ ആ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യാനുള്ള അവകാശം കർഷകന് കൊടുക്കണമെന്നുമാണ് പരാതിയിൽ ഉള്ളത്. വനം വകുപ്പുമായി ബന്ധപ്പെട്ട് നിൽക്കുന്ന പ്രാദേശികമായ മറ്റു വിഷയങ്ങളും, ആയത് പരിഹരിക്കാനുള്ള നിർദ്ദേശങ്ങളും പരാതികളിൽ ഉണ്ട്. 

കിഫ കണ്ണൂർ ജില്ലാ സെക്രട്ടറി റോബിൻ എം ജെ യുടെ നേതൃത്വത്തിൽ കിഫ കേളകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മാത്യു തൈവേലിക്കകത്ത്, കമ്മിറ്റി അംഗങ്ങളായ അസീസ് കെ എം, ജസ്റ്റിൻ ചീരംവേലിൽ, ടോമി സി കെ, ഗ്രെയ്സൺ ഉള്ളാഹയിൽ എന്നിവരാണ് പരാതികൾ ശേഖരിച്ച് കൈമാറിയത്.

Post a Comment

0 Comments