വെള്ളമുണ്ട ഡിവിഷനിൽ ഗ്രാമസല്യൂട്ട് സംഘടിപ്പിച്ചു

 



തരുവണ: ജില്ലാപഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പരിശീലനം പൂർത്തിയാക്കിയവരെയും എസ്.പി.സി ചാർജുള്ള പോലീസ് ഉദ്യോഗസ്ഥരേയും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ ആദരിക്കുന്ന ഗ്രാമസല്യൂട്ട് പരിപാടിയുടെ ഡിവിഷൻതല ഉദ്ഘാടനം തരുവണ ജി.എച്ച്‌.എസ്.എസിൽ നടന്നു.ഇത്തവണ എസ്.പി.സി പരിശീലനം പൂർത്തിയാക്കുന്ന ഡിവിഷൻ പരിധിയിലെ മുഴുവൻ സ്കൂളിലേയും വിദ്യാർത്ഥികൾക്ക് പുസ്‌തകോപഹാരവും ചാർജുള്ള പോലീസ് ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും ഗ്രാമാദരപത്രവും വസ്ത്രവും നൽകിയാണ്ആദരിച്ചത്.ചടങ്ങിൽ പി.ടി.എ പ്രസിഡന്റ്‌ അഷ്‌റഫ്‌ എം.കെ, എച്ച്‌.എം മുസ്തഫ എം, പ്രീതി കെ., മുഹമ്മദദലി കെ. എ, ജംഷീന ടി. കെ, റഷീദ് സി, സന്ധ്യ വി, നൗഫൽ കെ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments