ഡൽഹി: മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കും സംവരണം വേണമെന്ന വരി പാര്‍ട്ടി നയത്തില്‍ നിന്ന് സിപിഐ എടുത്തുകളഞ്ഞു. സംവരണം സാമൂഹിക നീതിയുടെ ഭാഗമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സിപിഐ ഇക്കാര്യം വ്യക്തമാക്കിയത്.
സംവരണപരിധി 50 ശതമാനത്തിനപ്പുറത്തേക്ക് കടക്കരുതെന്ന സുപ്രീംകോടതി നിർദേശത്തിൻ്റെ ലംഘനമായതിനാൽ ഇത് കമ്യൂണിസ്റ്റ് പാർട്ടിയുടെ പരിപാടിയിൽ പാടില്ലെന്ന ഭേദഗതി നിർദേശം കഴിഞ്ഞ വിജയവാഡ പാർട്ടി കോൺഗ്രസിൽ കേരളത്തിൽനിന്നുള്ള വി.എസ്. സുനിൽകുമാർ ഉന്നയിച്ചിരുന്നു.
ഇത് പാർട്ടി പരിപാടിക്കായി നേരത്തെ നിയോഗിച്ചിരുന്ന കമ്മിഷന്റെ ചർച്ചയ്ക്കുവെച്ചെങ്കിലും പിന്നീട് ചർച്ചയുണ്ടായില്ല. ഇത്തവണ സുനിൽകുമാർ ഇക്കാര്യം ആവർത്തിച്ചാവശ്യപ്പെട്ടു. സുനിൽകുമാറിൻ്റെ വാദം അംഗീകരിച്ച് പാർട്ടി പരിപാടിയിൽനിന്നൊഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
0 Comments