ഓണപ്പരീക്ഷയിൽ 30% മിനിമം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്കായി പഠനപിന്തുണ പരിപാടി നടപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. 5 മുതൽ 9 വരെ ക്ലാസുകളിൽ മിനിമം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്ക് ആയാണ് ഈ പഠനപിന്തുണ പരുപാടി.
ഓണാവധിക്ക് ശേഷം 9-ന് പരീക്ഷാഫലം പ്രസിദ്ധീകരിക്കും. തുടർന്നുള്ള രണ്ട് ദിവസങ്ങൾക്കുള്ളിൽ സ്കൂളുകളിൽ ഫല വിശകലനം നടത്തി പഠനപിന്തുണ പരിപാടി ആസൂത്രണം ചെയ്യണം. മിനിമം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം 12-ന് സ്കൂളുകളിൽ വിളിക്കണം. തുടർന്ന് 26 വരെയാണ് പഠനപിന്തുണ പരിപാടി നടത്തേണ്ടത്. അധ്യാപകർ തന്നെ ഫലപ്രാപ്തി വിലയിരുത്തണം.
പരിപാടിയുടെ പുരോഗതി ഉറപ്പാക്കാൻ ഉന്നത ഉദ്യോഗസ്ഥരെ മേൽനോട്ടത്തിനായി നിയോഗിച്ചിട്ടുണ്ട്. ജില്ലാതല അവലോകന റിപ്പോർട്ട് ഡിഡിഇമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു സമർപ്പിക്കണം.
0 Comments