മിസ്സ്‌ കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ 2025 കിരീടം ചൂടി പേരാവൂർ സ്വദേശിനി സുവർണ ബെന്നി

 



പേരാവൂർ:- ഫിറ്റ്നസ്സിനും ഫാഷനും ഒരു പോലെ മുൻഗണന നൽകുന്ന മിസ്സ്‌ കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ 2025 കിരീടം സുവർണ്ണ ബെന്നിക്ക്.

ചുങ്കത്ത് ജ്വല്ലറിയും അറോറ ഫിലിം കമ്പനിയും ചേർന്ന് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ മത്സരത്തിൽ വിധികർത്താവായി എത്തിയ ചലച്ചിത്ര താരം കൈലാഷാണ് വിജയ കിരീടം ചൂടിച്ചത്.

മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ സുവർണ ബെന്നി, അവതാരക, അഭിനേത്രി എന്ന നിലകളിൽ ടെലിവിഷൻ ഇൻഡസ്ട്രിയിലും സോഷ്യൽ മീഡിയയിലും സജീവമാണ്. ഗായിക,നർത്തക എന്ന്നീ നിലകളിലും സജീവമായ സുവർണ, കണ്ണൂർ പേരാവൂർ സ്വദേശി ബെന്നി വർഗീസ്, ഷൈനി ബെന്നി ദമ്പതികളുടെ മകളാണ്.അപർണ്ണ ബെന്നി, അനുപർണ ബെന്നി, മയുർണ്ണ ബെന്നി ഇവർ സഹോദരിമാർ ആണ്

സംവിധായകൻ കെ ജി ജോർജിന്റെ മകളും ഫാഷൻ സ്റ്റൈലിസ്റ്റുമായ താര കെ ജോർജ്, ഛായാഗ്രാഹകൻ സെൽവകുമാർ എസ് കെ എന്നിവരും ഗ്രാൻഡ് ഫിനാലെയിൽ വിധികർത്താക്കളായി എത്തിയിരുന്നു.

ഇൻട്രൊഡക്ഷൻ റൗണ്ട്, ഫിറ്റ്നസ് റൗണ്ട്, ഫാഷൻ റൗണ്ട്, Q&A റൗണ്ട് എന്നിങ്ങനെ 4 റൗണ്ടുകളും കൂടാതെ ഒരു വർഷം നീണ്ടുനിൽക്കുന്ന നടപടിക്രമങ്ങളിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്.

Post a Comment

0 Comments