മൂവാറ്റുപുഴയാറിൽ രണ്ട് യുവാക്കൾ ഒഴുക്കിൽപെട്ടു; ഒരു മരണം

 



കൊച്ചി: മൂവാറ്റുപുഴയാറിൽ പിറവം രാമമംഗലത്ത് ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് യുവ എഞ്ചിനീയർമാർ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. ചോറ്റാനിക്കര എരുവേലി ഞാറ്റുംകാലയിൽ ആൽബിൻ ഏലിയാസാണ് (21) മരിച്ചത്.

ഒഴുക്കിൽപെട്ട വയനാട് സ്വദേശി അർജുന് വേണ്ടി തിരച്ചിൽ തുടരുകയാണ്. പൂത്തൃക്ക സ്വദേശിയായ മറ്റൊരു സുഹൃത്ത് ഉൾപ്പടെ മൂന്നുപേരാണ് വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ രാമമംഗലത്തെത്തിയത്. രാമമംഗലം ക്ഷേത്രം ആറാട്ടുകടവിലാണ് ഇവരിൽ രണ്ടുപേർ ഒഴുക്കിൽപെട്ടത്. സുഹൃത്തുക്കൾ ഒഴുക്കിൽപെട്ട വിവരം കൂടെയുണ്ടായിരുന്ന സുഹൃത്താണ് രാമമംഗലം പൊലീസിൽ അറിയിച്ചത്.

Post a Comment

0 Comments