സുൽത്താൻ ബത്തേരി നഗരസഭയിൽ ലോക് കല്യാൺ മേള സംഘടിപ്പിച്ചു. ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാലി പൗലോസ് അധ്യക്ഷ വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് മേള ഉദ്ഘാടനം ചെയ്തു. സിറ്റി മിഷൻ മാനേജർ പദ്ധതി വിശദീകരിച്ചു. പിഎം സ്വാനിധി ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങളിലേക്കുള്ള ലോണുകൾക്കുള്ള അപേക്ഷകൾ ബാങ്കുകളിലേക്ക് സമർപ്പിച്ചു. പി എം സ്വാനിധി സോഷ്യോ ഇക്കണോമിക് പ്രൊഫൈലിങ്, ഫിനാൻഷ്യൽ ലിറ്ററസി എന്നീ ക്ലാസ്സ് നടത്തുകയും ചെയ്തു. എൻ യു എൽ എം കമ്മ്യൂണിറ്റി ഓർഗനൈസർ അബിത എൻ എം, എൻ യു എൽ എം സിറ്റി മിഷൻ മാനേജർ അമൽഡ പി ഡി, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ,കൗൺസിലർമാർ എന്നിവർ സംസാരിച്ചു.
0 Comments