തൃശ്ശിലേരി പെരുന്നാൾ: സർവ്വമത സമ്മേളനം നടത്തി

 



മാനന്തവാടി:തൃശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ പെരുന്നാളിൻ്റെ ഭാഗമായി സർവ്വമത - സാംസ്ക്കാരിക സമ്മേളനം നടത്തി.വയനാട് ജില്ലാപഞ്ചായത്ത് സ്ഥിരസമിതി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ഷിൻസൺ മത്തായി മത്തോക്കിൽ അധ്യക്ഷത വഹിച്ചു. കാക്കവയൽ മഹല്ല് ഖത്തീബ് സ്വാദിക് ജൗഹരി , തൃശ്ലിലേരി ക്ഷേത്രം പ്രതിനിധി ഗോപിനാഥൻ, എടയൂർകുന്ന് മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ. തോമസ് ചമതയിൽ , തിരുനെല്ലി പഞ്ചായത്ത് അംഗങ്ങളായ വി.ബേബി, കെ.ജി.ജയ, വസന്തകുമാരി, സഭാ മാനേജിങ്ങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, ഫാ. ഷിനു പാറക്കൽ, ഫാ. കെ.ജി. ജാൻസൻ, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ധന്യ ബിജു , അന്നമ്മ കുറ്റിത്തോട്ടം, പള്ളി ട്രസ്റ്റി സി.എം. എൽദോ, സെക്രട്ടറി ബേസിൽ ജോർജ് , പെരുന്നാൾ കൺവീനർ

ബിനോയ് ഐസക് , സണ്ടേസ്കൂൾ ഹെഡ്മാസ്റ്റർ പി.വി സ്ക്കറിയ എന്നിവർ പ്രസംഗിച്ചു. ഭക്ത സംഘടനകളുടെ വാർഷകവും കലാവിരുന്നും നടന്നു.

Post a Comment

0 Comments