കേളകം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കേളകം ബസ്‌റ്റാൻഡ് പരിസരം, പഞ്ചായത്ത് പരിസരം എന്നിവ ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സി. ടി അനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. വർഗീസ് കവണാട്ടേൽ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ എൻ. ഐ ഗീവർഗീസ്, വാർഡ് മെമ്പർ ടോമി പുളിക്കകണ്ടം, പ്രോഗ്രാം ഓഫീസർ ബോബി പീറ്റർ, കുമാരി. അഭിയ പി അനിൽ എന്നിവർ സംസാരിച്ചു. യൂണിറ്റംഗങ്ങൾ മാലിന്യങ്ങൾ വേർതിരിച്ച് ഹരിത കർമ്മ സേനാംഗങ്ങൾക്ക് കൈമാറി
0 Comments