പൗരാണിക ആയോധനകലകൾ കേരളത്തിൻ്റെ അഭിമാനം;ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്

 


മാനന്തവാടി:കേരളത്തിൻ്റെ തനത് ആയോധന കലയായ കളരിപ്പയറ്റ് കേരള ജനതയുടെ തന്നെ അഭിമാനവും മൂല്യബോധമുള്ളതുമാണ്.പുതുതലമുറയെ വാർത്തെടുക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നതായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്.പറഞ്ഞു.താൻ കേരളത്തിലേക്ക് വരുന്നതിനു മുമ്പ് തന്നെ കേരളീയ കലകളായ കഥകളിയെക്കുറിച്ചും, കളരിപ്പയറ്റിനെയും കേട്ടറിഞ്ഞിരുന്നതിനാൽ രണ്ടും നേരിൽ കാണണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നുവെങ്കിലും കളരിപ്പയറ്റ് നേരിൽ കാണാൻ ഭാഗ്യം ലഭിച്ചത് ഇപ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു.പുൽപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ജി.ജി.കളരി സംഘത്തിൻ്റെ മുപ്പത്തിയഞ്ചാം വാർഷിക ആഘോഷങ്ങൾ "അങ്കത്തട്ട് @ 2025" ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാപാരി വ്യവസായി ഏകോപനസമിതി പ്രണ്ടും,ആഘോഷ കമ്മിറ്റി കൺവീനറുമായ മാത്യു മത്തായി ആതിര സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ, സ്വാഗതസംഘം ഡോക്ടർ കെ.പി.സാജു അധ്യക്ഷത വഹിച്ചു. അമൃതാനന്ദമയി മഠം സന്യാസിവര്യനായ സ്വാമി വേദാമൃതാനന്ദപുരി, പഴശ്ശിരാജ കോളേജ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫാ. ചാക്കോ ചേലംപറമ്പത്ത്,കെ.എൻ.എം വയനാട് ജന.സെക്രട്ടറി സയ്യിദ് അലി സ്വലാഹി, പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്.ദിലീപ് കുമാർ,മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.വിജയൻ, കൽപ്പറ്റ നഗരസഭാ പോലീസ് മേധാവി  പി.എൻ.ഷൈജു,പബ്ലിസിറ്റി സി.കെ.ബാബു എന്നിവർ പ്രസംഗിച്ചു.

വയനാട്ടിൽ അഭിഭാഷകരംഗത്ത് 50 വർഷം പൂർത്തിയാക്കിയ അഡ്വക്കേറ്റ് പി. ചാത്തക്കുട്ടിയെയും, പുൽപ്പള്ളി കേന്ദ്രീകരിച്ച് 35 വർഷം മുമ്പ് കളരിപ്പയറ്റ് എന്ന് കലയ്ക്ക് വയനാട്ടിൽ തുടക്കം കുറിച്ച കളരി സംഘം സെക്രട്ടറിയായ കെ.സി. കുട്ടികൃഷ്ണൻ ഗുരു എന്നിവരെ,വേദിയിൽ ആദരിച്ചു.വൈസ് അവരെ . ജയപ്രകാശ്, ട്രഷറർ സന്തോഷ്, ജിമ്മി ജോസഫ്, യു.പി.ജോസഫ് ഗുരുക്കൾ, രവി സുധൻ ഗുരുക്കൾ, ജോബി വർഗീസ് ഗുരുക്കൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സംസ്ഥാനതല കളരിപ്പയറ്റ് ജേതാക്കളായ ബബ്രു കൃഷ്ണ,അതുൽ കൃഷ്ണ,ജാനകി ആൽഫി ലോ,ആൽഫിയ ബാബു,സുറുമി ജിമ്മി,ടെൽസ ഡേവിഡ്,വിസ്മയ ബേബി എന്നിവർക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വർണ്ണശബളമായ ഘോഷയാത്രയോടെ ആരംഭിച്ച വാർഷിക ആഘോഷ പരിപാടികളുടെ സമാപനത്തിൽ കളരിപ്പയറ്റ്, കോൽക്കളി മുതലായ കലകളുടെ പ്രദർശനവും ഉണ്ടായിരുന്നു.

Post a Comment

0 Comments