മൂവാറ്റുപുഴയിൽ ഒഴുക്കിൽപ്പെട്ട വയനാട് സ്വദേശി അർജുൻ്റെ മൃതദേഹം കണ്ടെത്തി

 


മാനന്തവാടി:മൂവാറ്റുപുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ വാളേരി സ്വദേശി അർജുൻ്റെ മൃതദേഹം കണ്ടെത്തി. വാളേരി ഇടുകുനിയിൽ

നാരായണൻ്റെയും പത്മിനിയുടെയും മകൻ അർജുൻ (23) ആണ് അപകടത്തിൽപ്പെട്ടത്. എൻജിനീയർ ആയിരുന്നു. കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ ഇന്നലെ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു.

അർജുനൊപ്പം ഒഴുക്കിൽപ്പെട്ട ചോറ്റാനിക്കര എരുവേലി ഞാറ്റും കാലായിൽ ആൽബിൻ എലിയാസിൻ്റെ മൃതദേഹം ഇന്നലെ തന്നെ കണ്ടുകിട്ടിയിരുന്നു . ഇവർ ഒഴുക്കിൽപ്പെട്ട രാമമംഗലം ക്ഷേത്രക്കടവിൽ നിന്ന് നൂറ് മിറ്ററോളം താഴെ നിന്നാണ് ഇന്ന് അർജുൻ്റെ മൃതദേഹം കിട്ടിയത്.

സഹോദരൻ :അരുൺ. സംസ്കാരം നാളെ രാവിലെ 10 മണിക്ക്.

Post a Comment

0 Comments