സര്‍ഗോത്സവം 2025: കലാതിലകം കൊടിയേറ്റിയ കലാമേള

 



പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെയും ഹോസ്റ്റലുകളിലെയും വിദ്യാര്‍ഥികളുടെ കലാമേള സര്‍ഗോത്സവം 2025 ന്റെ പതാക ഉയര്‍ത്തിയത് മുന്‍വര്‍ഷത്തെ കലാതിലകം ബി ദീപ്തി. തിരുവനന്തപുരം ഞാറനീല സിബിഎസ്‌സി എം ആര്‍ എസ് സ്‌കൂളിലെ ആറാം ക്ലാസുകരിയാണ് ഈ മിടുക്കി. കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സര്‍ഗോത്സവം 2025 കലാമാമാങ്കത്തിന് ദീപ്തി തിരശ്ശീല ഉയര്‍ത്തി.

2024 ല്‍ മാനന്തവാടിയില്‍ നടന്ന സര്‍ഗോത്സവത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ലളിതഗാനം, കവിതാ പാരായണം എന്നീ ഇനങ്ങളിലാണ് ദീപ്തി മത്സരിച്ച് ഒന്നാമതെത്തിയത്. ഈ വര്‍ഷം കഥാ രചന, കവിതാ പാരായണം, ലളിതഗാനം എന്നീ ഇനങ്ങളില്‍ മത്സരിക്കുന്നുണ്ട്. സംഗീത അധ്യാപികയായ സുചിത്ര ടീച്ചറുടെ കീഴില്‍ നാലാം ക്ലാസ് മുതലാണ് സംഗീത പരിശീലനം ആരംഭിച്ചത്. ജീവിതത്തില്‍ ഒരു ഐ എ എസ് ഉദ്യോഗസ്ഥയാകാനാണ് ദീപ്തിയുടെ ആഗ്രഹം. എക്‌സൈസ് പോലീസ് ഓഫീസര്‍ എം ബാബുവിന്റെയും ബി ദീപയുടേയും മകളാണ്.

Post a Comment

0 Comments