മാനന്തവാടി നഗരസഭ; അഡ്വ.സിന്ധു സെബാസ്റ്റ്യന്‍ വൈസ് ചെയര്‍പേഴ്‌സണാകും


മാനന്തവാടി: മാനന്തവാടി മുന്‍സിപ്പാലിറ്റിയിലെ യൂ ഡി എഫ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയായി അഡ്വ സിന്ധു സെബാസ്റ്റ്യനെ  മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി പ്രഖ്യാപിച്ചു. മാനന്തവാടി ടൗണ്‍ വാര്‍ഡില്‍ നിന്ന് മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് സിന്ധു സെബാസ്റ്റ്യന്‍ കൗണ്‍സിലറായത്.

രണ്ടാം പകുതിയില്‍ അമ്പുകുത്തിയില്‍ നിന്നും വിജയിച്ച റസീന സിദ്ധീഖ് ആയിരിക്കും വൈസ് ചെയര്‍പേഴ്‌സണ്‍.

മാനന്തവാടി ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് പി വി എസ് മൂസ അധ്യക്ഷത വഹിച്ചു. കടവത്ത് മുഹമ്മദ്, പടയന്‍ മുഹമ്മദ്, അര്‍ഷാദ് ചെറ്റപ്പാലം, ഹംസ ഇസ്മാലി, റഷീദ് പടയന്‍, ഷബീര്‍ സൂഫി, മൊയ്തു പള്ളിക്കണ്ടി, റബിയത്ത് പി എം എസ്, ഹംസ ടി, റിഷാന്‍ പഞ്ചാരകൊല്ലി, സൈനുദ്ധീന്‍ ചാമക്കാലി തുടങ്ങിയവര്‍ സംസാരിച്ചു.


Post a Comment

0 Comments