മദ്യത്തിന് പേരിടാനായി നടത്തിയ മത്സരം ചട്ടലംഘനം; മന്ത്രി മറുപടി പറയണം; കെസിബിസി മദ്യവിരുദ്ധ സമിതി

 



കൊച്ചി: പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചുള്ള സര്‍ക്കാര്‍ പരസ്യത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി. മദ്യത്തിന് പേരിടാനായി നടത്തിയ മത്സരം ചട്ടലംഘനമാണെന്നും പിന്‍വലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് അബ്കാരി പ്രീണന സമീപനം സ്വീകരിക്കുന്നത്. ബെവ്‌കോ നടത്തിയത് സരോഗേറ്റ് അഡ്വര്‍ടൈസ്‌മെന്റാണ്. വിഷയത്തില്‍ മന്ത്രി മറുപടി പറയണം. പാരിതോഷികം നൽകി നടത്തുന്ന മത്സരം നഗ്നമായ അബ്കാരി ചട്ടലംഘനമാണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ചൂണ്ടിക്കാട്ടി

Post a Comment

0 Comments