അമൃതകിരണം മെഡി ഐക്യു സീസണ്‍ എട്ടിലേക്ക് അപേക്ഷിക്കാം

 



വിദ്യാര്‍ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുക, അശാസ്ത്രീയമായ പ്രചരണങ്ങള്‍ക്കെതിരെ പൊരുതാന്‍ സജ്ജരാക്കുക എന്നീ ലക്ഷ്യത്തോടെ കെ.ജി.എം.ഒ.എ നടത്തുന്ന അമൃതകിരണം മെഡി ഐക്യു പ്രശ്നോത്തരി സീസണ്‍ എട്ടിലേക്ക് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഒരു സ്‌കൂളില്‍ നിന്നും രണ്ട് പേരടങ്ങുന്ന ടീം ആയാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. https://forms.gle/sjpu7FSM4AcTtpSUA ലിങ്ക് വഴി സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍/ പ്രധാനാധ്യാപകന്‍ എന്നിവരുടെ ഓതറൈസേഷന്‍ ലെറ്റര്‍ മത്സരസമയത്ത് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ amrithakiranamkgmoa@gmail.com ല്‍ ലഭിക്കും. വെബ്സൈറ്റ്: http://www.amrithakiranam.in/

Post a Comment

0 Comments