തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ വിഗ്രഹ കടത്തിനെക്കുറിച്ച് അറിയില്ലെന്ന് ഡി.മണി. പോറ്റിയെയോ പ്രവാസി വ്യവസായിയോ അറിയില്ലെന്നും ഇവരുമായി തനിക്ക് പരിചയവുമില്ലെന്നാണ് ഡി.മണിയുടെ മൊഴി. മണിയേയും കൂട്ടാളികളെയും വീണ്ടും ചോദ്യം ചെയ്യും.
മണിക്ക് പിന്നിൽ ഇരുഡിയം തട്ടിപ്പ് സംഘമെന്ന നിഗമനത്തിലാണ് എസ്‌ഐടി. ഇന്നലെ ചോദ്യം ചെയ്ത മണിയുടെ സഹായി ശ്രീകൃഷ്ണൻ ഇരുഡിയം തട്ടിപ്പ് കേസിലെ പ്രതിയാണ്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പല പ്രമുഖരെയും ഉൾപ്പെടെ ശ്രീകൃഷ്ണൻ തട്ടിപ്പിന് ഇരയാക്കിയെന്നും മണിയുടെ സംഘത്തിന്റെ മൊഴിയിൽ മുഴുവൻ ദുരൂഹതയുണ്ടെന്നുമാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.

0 Comments