കുട്ടികളെ ലൈംഗികമായി പീ‍ഡ‍ിപ്പിച്ചു; കാനഡയിൽ മലയാളി വൈദികൻ അറസ്റ്റിൽ

 



ഒട്ടാവ: കാനഡയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചതിന് ‌മലയാളി വൈദികൻ അറസ്റ്റിൽ. ബ്രാംപ്ടണിലെ സെന്റ്. ജെറോംസ് കാത്തലിക് ചർച്ചിലെ പാസ്റ്ററായ ഫാ. ജെയിംസ് ചെരിക്കൽ (60) ആണ് പിടിയിലായത്. സിറോ മലബാർ സഭ താമരശ്ശേരി രൂപതാംഗമായ ഫാ. ജെയിംസ് ചെരിക്കലിനെ ലൈംഗികാതിക്രമം, ലൈംഗിക ഇടപെടൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പീൽ റീജ്യണൽ പൊലീസ് അറസ്റ്റ് ചെയ്തത്.

കനേഡിയൻ നിയമത്തിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളെ സൂചിപ്പിക്കുന്ന പദമാണ് ലൈംഗിക ഇടപെടൽ. അറസ്റ്റിന് പിന്നാലെ, വൈദികനെ പാസ്റ്ററൽ ശുശ്രൂഷയിൽ നിന്ന് നീക്കം ചെയ്തതായി ടൊറന്റോ അതിരൂപത അറിയിച്ചു. ടൊറന്റോ അതിരൂപതയ്ക്ക് കീഴിലുള്ള വിവിധ ഇടവകകളിൽ മൂന്ന് പതിറ്റാണ്ടിലേറെ കാലമായി ജോലി ചെയ്തുവരികയായിരുന്നു ജെയിംസ് ചെരിക്കലെന്ന് കൊച്ചിയിലെ സഭാ വൃത്തങ്ങൾ പറഞ്ഞു.

Post a Comment

0 Comments