കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന് സമീപമുള്ള വെങ്കുളത്ത്മാട് വ്യൂ പോയിന്റിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. മലപ്പുറം മണ്ടുപറമ്പ് സ്വദേശി ജിതിനാ (തച്ചാഞ്ചേരി) ണ് മരിച്ചത്. വിമാനങ്ങൾ പറന്നുയരുന്നതും ഇറങ്ങുന്നതുമായ കാഴ്ച കാണാനായി സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു ജിതിൻ. വ്യൂ പോയിന്റിൽ നിൽക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
വീഴ്ചയ്ക്കിടെ കഴുത്തിൽ മരക്കൊമ്പ് തറച്ചുകയറി ഗുരുതരമായി പരിക്കേറ്റ ജിതിനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകുന്നേരങ്ങളിലും മറ്റും നിരവധി സഞ്ചാരികൾ എത്തുന്ന സ്ഥലമാണ് വെങ്കുളത്ത്മാട്. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

0 Comments