ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന് കീഴില്‍ വരുന്ന ജില്ലയിലെ മുഴുവന്‍ മഹിളാ പ്രധാന്‍, എസ്.എ.എസ് ഏജന്റുമാരുടെ സംഗമം ധനപഥം 2026 ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടര്‍ ആര്‍ പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ധനലക്ഷ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി ജയേഷ് അധ്യക്ഷനായി.
ഏറ്റവും മികച്ച നിക്ഷേപ സമാഹരണം കൈവരിച്ച മഹിളാ പ്രധാന്‍, എസ്.എ.എസ് ഏജന്റുമാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പരിപാടിയില്‍ വിതരണം ചെയ്തു. 70 വയസിന് മുകളില്‍ പ്രായമുള്ള ഏജന്റുമാരെ ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.
ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി കെ ദിനേഷ് കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ എ.കെ സനീഷ്, ദേശീയ സമ്പാദ്യ പദ്ധതി അഡീഷണല്‍ ഡയറക്ടര്‍ പി അജിത് കുമാര്‍, കണ്ണൂര്‍ ഡിവിഷന്‍ പോസ്റ്റല്‍ സൂപ്രണ്ട് സി.കെ മോഹനന്‍, ദേശീയ സമ്പാദ്യ പദ്ധതി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സജീഷ് കുനിയില്‍, ദേശീയ സമ്പാദ്യ പദ്ധതി അസിസ്റ്റന്റ് ഡയറക്ടര്‍ സുരേഷ് കസ്തൂരി എന്നിവര്‍ പങ്കെടുത്തു.

0 Comments