കൊല്ലം:ബിഡിജെഎസ് എൻഡിഎയിൽ സംതൃപ്തരെന്ന് തുഷാർ വെള്ളാപ്പള്ളി. സന്തോഷം ഉള്ളത് കൊണ്ടാണ് എൻഡിഎയിൽ തുടരുന്നത്. ബിഡിജെഎസിന് കേരളത്തിൽ വ്യക്തമായ സ്വാധീനം ഉണ്ടെന്ന് മുന്നണികൾക്ക് അറിയാം.
140 മണ്ഡലങ്ങളിലും ബിഡിജെഎസിനു സ്വാധീനമുണ്ട്. എൻഡിഎ ശക്തമായ തൃകോണ മത്സരം കേരളത്തിൽ കൊണ്ട് വരും. കുറഞ്ഞത് 25 സീറ്റിൽ ജയിക്കും. തദ്ദേശതെരഞ്ഞെടുപ്പിൽ എൻഡിഎ തിരുവന്തപുരത്ത് ഉൾപ്പടെ ജയിച്ചത് ബിഡിജെഎസ് പിന്തുണയോടെയാണ്. എൻഡിഎയിൽ അവഗണനയില്ല. അത് മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു
എസ്എൻഡിപി എൽഡിഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. വെള്ളാപ്പള്ളിയുടെ ഇടത് അനുകൂല നിലപാടുകൾ വ്യക്തിപരമാണ്. മൂന്നാംപിണറായി സർക്കാർ വരുമെന്ന് വെള്ളാപ്പള്ളി പറഞ്ഞതും വ്യക്തിപരം. സംഘടന അങ്ങനെ ഒരു നിലപാട് പറഞ്ഞിട്ടില്ല അദ്ദേഹം കൂട്ടിച്ചേർത്തു.

0 Comments