സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 2 ഇനങ്ങളിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥിയെ ആദരിച്ചു



കേളകം: 64 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ല കപ്പ് നേടിയപ്പോൾ ഭരതനാട്യം, കേരളനടനം എന്നീ ഇനങ്ങളിൽ എ ഗ്രേഡ് നേടിയ ആഗ്നേഷ് എന്ന വിദ്യാർത്ഥിയുടെ നേട്ടത്തിന് ഇരട്ടി മധുരം. കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആഗ്നേഷിനെ സ്കൂളിൽ നടന്ന യോഗത്തിൽ മാനേജ്മെന്റും പിടിഎയും ചേർന്ന് ആദരിച്ചു.

 വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന സ്വീകരണ യോഗം കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് വിനോദ് തത്തുപാറ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, മദർ പിടിഎ പ്രസിഡണ്ട് ബിനിത രമേശൻ, സ്റ്റാഫ് സെക്രട്ടറി  ഇ എസ് സീന  ഹെഡ്മാസ്റ്റർ എം വി മാത്യു  ക്ലാസ് അധ്യാപിക  പി എ കുസുമം  എന്നിവർ സംസാരിച്ചു. 

Post a Comment

0 Comments