നിർത്താതെ കുതിച്ച് പൊന്ന്; ഇന്ന് മാത്രം കൂടിയത് മൂന്ന് തവണ

 

കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഒറ്റ ദിവസം കൊണ്ട് പവന് 3160 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപ എന്ന ചരിത്രപരമായ നിരക്കിലെത്തി. ഗ്രാമിന് 13,800 രൂപയാണ് ഇന്നത്തെ വില. ഇന്ന് മൂന്ന് തവണയായാണ് വില വർധിച്ചത്. രാവിലെ ഗ്രാമിന് 95 രൂപയും ഉച്ചയ്ക്ക് ശേഷം 100 രൂപയും വർധിച്ച സ്വർണത്തിന് വൈകുന്നേരത്തോടെ വീണ്ടും 200 രൂപ കൂടി ഉയരുകയായിരുന്നു. ഇതോടെ ഒരു ദിവസം കൊണ്ട് ഗ്രാമിന് ആകെ 395 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.

അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലവർധനവും ആഗോളതലത്തിലെ രാഷ്ട്രീയ സംഘർഷങ്ങളുമാണ് സ്വർണവില ഇത്രത്തോളം ഉയരാൻ കാരണമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ വൻതോതിൽ സ്വർണം ശേഖരിക്കുന്നതും വിപണിയെ ബാധിച്ചു. സ്വർണവില ഒരു ലക്ഷം പിന്നിട്ടപ്പോൾ വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, പുതുവർഷത്തിന് ശേഷം വില ദിനംപ്രതി ഉയരുന്ന പ്രവണതയാണ് കാണുന്നത്.


Post a Comment

0 Comments