കുടുംബശ്രീ മുഖേന കർഷകർക്ക് വാടകയ്ക്ക് നൽകേണ്ട കാർഷിക ഉപകരണങ്ങൾ നശിച്ച സംഭവം കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ്

 



കേളകം. കേളകം പഞ്ചായത്തിൽ കർഷകർക്ക് ഗുണപ്രദമാകുന്ന രീതിയിൽ കാർഷിക ഉപകരണങ്ങൾ വാടകയ്ക്ക് നൽകാനായി വച്ചിരുന്ന ഉപകരണങ്ങൾ നശിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എടക്കുമെന്ന് കേളകം പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് പറഞ്ഞു. 

പഞ്ചായത്ത് കോംപ്ലക്സിന്റെ സമീപത്തുള്ള കുടുംബശ്രീയുടെ റൂമിലാണ് പൂട്ടിയിട്ട നിലയിൽ ഉപകരണങ്ങൾ കണ്ടെത്തിയത്. തുടർന്ന് റൂമിന്റെ താക്കോൽ അന്വേഷിച്ചെങ്കിലും ആരുടെയെങ്കിലും പക്കൽ ഉള്ളതായി അറിവിൽ ലഭിച്ചില്ല 

തുടർന്ന് പൂട്ട് തകർത്ത് അകത്തുകടന്ന് പരിശോധിച്ചപ്പോഴാണ് . കർഷകർക്ക് നൽകാൻ എന്ന നിലയിൽ വാങ്ങി സൂക്ഷിച്ചിരുന്ന നിരവധി ഉപകരണങ്ങൾ നശിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ വാങ്ങി സൂക്ഷിച്ചതായിരുന്നു ഉപകരണങ്ങൾ. കർഷകർക്കും മറ്റും വാടകയ്ക്ക് ഉപകരണങ്ങൾ നൽകുക എന്നതായിരുന്നു ലക്ഷ്യം. ഉപയോഗശൂന്യമായ വയക്ക് മിഷ്യൻ, തുമ്പകൾ, കുട്ടകൾ, തുടങ്ങി നിരവധി കാർഷിക ഉപകരണങ്ങൾ ഇവിടെ നിന്നും കണ്ടെടുത്തു. മുൻ പഞ്ചായത്ത് ഭരണസമിതിയുടെയും അവരുടെ നേതൃത്വത്തിലുള്ള കുടുംബശ്രീയുടെയും കടുകാര്യസ്ഥിതിയുടെ പര്യായമാണ് ഈ തുരുമ്പെടുത്ത ഉപകരണങ്ങൾ എന്നും പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് പറഞ്ഞു. പ്രദേശത്തെ ആളുകളുടെ നികുതിപ്പണം കൊണ്ട് വാങ്ങിയ ഉപകരണങ്ങളാണ് ഇത്തരത്തിൽ നശിപ്പിച്ചു കളയുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും. നശിപ്പിച്ചവരിൽ നിന്ന് തന്നെ ഉപകരണത്തിന്റെ തുക ഈടാക്കാനുള്ള ഉള്ള നടപടി സ്വീകരിക്കുമെന്നും ലിസി ജോസഫ് പറഞ്ഞു. സർക്കാർ ഉത്തരവ് ഉണ്ടാകുന്നത് വരെ സർക്കാർ ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ ഉപകരണങ്ങൾ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് സിഡിഎസ് ചെയർപേഴ്സൺ മോളി തങ്കച്ചൻ പറഞ്ഞു.

Post a Comment

0 Comments