ഒമ്പത് പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ചു; കേരളത്തിന് നിരാശ

 



ന്യൂഡല്‍ഹി: രാജ്യത്ത് ഒമ്പത് പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രി. തെരഞ്ഞെടുപ്പ് അടുത്ത ബംഗാളിന് ഏഴും തമിഴ്‌നാടിന് മൂന്നും അസമിന് രണ്ടും സര്‍വീസുകളാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. കേരളത്തിന് ഒരു സര്‍വീസ് പോലും അനുവദിച്ചില്ല.

ബംഗാളില്‍ നിന്ന് ഡല്‍ഹി, ഉത്തര്‍പ്രദേശ് മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കാണ് ട്രെയിനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബംഗാളിനാണ് റെയില്‍വേയുടെ മുന്തിയ പരിഗണന.

രാജ്യത്തുടനീളം ദീര്‍ഘദൂര റൂട്ടുകളില്‍ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളാണ് അമൃത് ഭാരത് എക്‌സ്പ്രസ്. 800 കിലോമീറ്ററില്‍ കൂടുതലുള്ള നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രെയിനുകളാണിവ.

Post a Comment

0 Comments