വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ പോസ്റ്റ് ചെയ്‌താൽ ക്രിമിനൽ കുറ്റം ചുമത്താം: ഹൈക്കോടതി

 



കൊച്ചി: വാട്‌സ്ആപ്പ് ഗ്രൂപ്പുകളെ പൊതു ഇടങ്ങളായി കണക്കാക്കാം എന്നതിനാല്‍, അത്തരം ഗ്രൂപ്പുകളില്‍ അശ്ലീല സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്‌താല്‍ ക്രിമിനല്‍ കുറ്റം ചുമത്തുന്നതിന് സാധ്യതയുള്ളതായി കേരള ഹൈക്കോടതി. വ്യക്തികള്‍ തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങളെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍റെ അടിസ്ഥാനത്തില്‍ സ്വകാര്യമായി കണക്കാക്കാമെങ്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്ന മെസേജുകള്‍ അതിലെ ഒന്നിലധികം അംഗങ്ങള്‍ക്ക് തുറക്കാനും വായിക്കാനും കാണാനും കഴിയുമെന്നതിനാല്‍ വ്യക്തിഗത സന്ദേശങ്ങളായി കണക്കാക്കാനാവില്ല. അതിനാല്‍, വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ അശ്ലീലമാണെങ്കില്‍ അവ ഒരു പൊതുസ്ഥലത്ത് ഉച്ചരിക്കുന്നതിന് തുല്യമായ കണക്കാക്കാം എന്നും ജസ്റ്റിസ് ശ്യാം കുമാര്‍ വി എം ഒരു വിധിന്യായത്തില്‍ വ്യക്തമാക്കി

Post a Comment

0 Comments