പെരുന്തട്ടയില്‍ വന്യമൃഗം പശുക്കിടാവിനെ കൊന്നു

 

കല്‍പ്പറ്റ: കല്‍പ്പറ്റ പെരുന്തട്ടയില്‍ വന്യമൃഗം പശുക്കുട്ടിയെ കൊന്നു.  ഷണ്മുഖന്‍ എന്ന വ്യക്തിയുടെ പശുക്കുട്ടിയെ ആണ് കൊന്നത്. തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെയാണ് ഭാഗികമായി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.നേരത്തെയും വന്യജീവി ആക്രമണത്തില്‍ ഷണ്മുഖന്റെ പശു ചത്തിരുന്നു. പ്രദേശത്ത് പുലി ശല്യം രൂക്ഷമാണെന്നും, കൂടാതെ നേരത്തെ കടുവാ സാന്നിധ്യവും ഉള്ള ഇടമാണ് പെരുന്തട്ട എസ്‌റ്റേറ്റെന്നും നാട്ടുകാര്‍ പറഞ്ഞു.


Post a Comment

0 Comments