അഴിക്കുള്ളിൽ തുടരും; മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പരി​ഗണിച്ചില്ല; നാളെ കോടതിയിലെത്തിക്കും


തിരുവല്ല: മൂന്നാമത്തെ ബലാത്സം​ഗക്കേസിൽ കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കാതെ കോടതി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് കിട്ടാതെ ജാമ്യം നൽകാനാകില്ലെന്ന് ഹർജി പരി​ഗണിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതി അറിയിച്ചു. മാങ്കൂട്ടത്തിലിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

മാങ്കൂട്ടത്തിലിനെ കസ്റ്റ‍ഡിയിൽ വേണമെന്നുമുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ അപേക്ഷ നാളെ പരി​ഗണിക്കും. കൂടുതൽ തെളിവെടുപ്പിനായി മാങ്കൂട്ടത്തിലിനെ ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.

ബലാത്സം​ഗം നടന്നുവെന്ന് അതിജീവിത മൊഴിയിൽ പറയുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് മാങ്കൂട്ടത്തിലിനെ തെളിവെടുക്കണം. യുവതിക്കെതിരായ അതിക്രമത്തിന്റെ ദൃശ്യങ്ങൾ മാങ്കൂട്ടത്തിൽ മൊബൈൽ ഫോണിൽ പകർത്തിതയതായും സൂചനയുണ്ട്. അതിനാൽ ഈ തെളിവുകളും കണ്ടെടുക്കേണ്ടതുണ്ടെന്നും കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

Post a Comment

0 Comments